Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shilpa Bala

സ​ത്യം ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ട്, അ​പ്പോ​ൾ ആ​റി​ൽ ഒ​തു​ങ്ങി​ല്ല; ന​ന്ദി പ​റ​ഞ്ഞ് ശി​ൽ​പ ബാ​ല​യും മൃ​ദു​ല മു​ര​ളി​യും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യെ പി​ന്തു​ണ​ച്ച​വ​രോ​ട് ന​ന്ദി പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളാ​യ മൃ​ദു​ല മു​ര​ളി​യും ശി​ൽ​പ ബാ​ല​യും. ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ന​ടി​ക്കു വേ​ണ്ടി നി​ല​കൊ​ണ്ട​വ​ർ​ക്കാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ ന​ന്ദി.

നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഇ​രു​വ​രും പ്ര​തി​ക​ളു​ടെ എ​ണ്ണം ആ​റി​ൽ ഒ​തു​ങ്ങി​ല്ലെ​ന്നും പ​റ​യു​ന്നു.

‘‘സ​ത്യ​ങ്ങ​ള്‍ മ​റ​നീ​ക്കാ​നു​ള്ള പോ​രാ​ട്ടം ഇ​നി​യും ഏ​റെ. അ​തി​ജീ​വ​ന​വും പോ​രാ​ട്ട​വും അ​വ​സാ​നം വ​രെ തു​ട​രും. അ​പ്പോ​ള്‍ ആ​റി​ല്‍ ഒ​തു​ങ്ങി​ല്ല എ​ന്നും പൊ​ങ്ങി​പ്പാ​റി​യ പൊ​ടി​പ​ട​ല​ങ്ങ​ള്‍ ക​ണ്ണി​ല്‍ നി​ന്നും എ​ടു​ത്തു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്നും മ​ന​സി​ലാ​കും. ഒ​പ്പം നി​ന്ന​വ​ര്‍​ക്ക് ന​ന്ദി.’’ -മൃ​ദു​ലാ മു​ര​ളി പ​റ​ഞ്ഞു.

‘‘അ​റി​യാ​ന്‍ അ​വ​കാ​ശ​മു​ള്ള കു​റേ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​രം ഇ​നി​യും കി​ട്ടാ​ന്‍ ബാ​ക്കി നി​ല്‍​ക്കെ, അ​വ​ള്‍ ജീ​വി​ക്കും. പോ​രാ​ടും. നി​ങ്ങ​ള്‍ ത​രു​ന്ന സ്‌​നേ​ഹ​ത്തി​നും.. ആ​ത്മ​വി​ശ്വാ​സ​ത്തി​നും ഒ​രു​പാ​ട്.. ഒ​രു​പാ​ട് ന​ന്ദി.’’ ശി​ല്‍​പ ബാ​ല കു​റി​ച്ചു.

Latest News

Corehub Up